ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ഹോഗാവരി നദിയില്‍ വാന്‍ മറിഞ്ഞ് 21 തീര്‍ത്ഥാടകര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. തിരുപ്പതി ദര്‍ശനത്തിന് ശേഷം മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ എട്ട് സ്ത്രീകളും ആറ് കുട്ടികളും ഉള്‍പ്പെടും. രാജമുന്ത്രിയ്ക്കടുത്ത് കിഴക്കന്‍ ഗോദാവരിയിലെ ദൗലേശ്വരം അണക്കെട്ടിലേക്ക് വാന്‍ മറിയുകയായിരുന്നു.
രാവിലെ 5.30ഓടെയാണ് തിരുപ്പതിയില് നിന്നും തീര്‍ത്ഥാടകരുമായി മടങ്ങുകയായിരുന്ന വാന്‍ അപകടത്തില്‍ പെട്ടത്. വിശാഖപട്ടണത്തിലെ അച്യുതപുരത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് വാനിലുണ്ടായിരുന്നത്.


