തിരുവനന്തപുരം: ആനവേട്ടയുമായി ബന്ധപ്പെട്ട് ഒന്‍പതുപേരെ തിരുവനന്തപുരം ബാലരാമപുരത്തു വച്ച് വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഗുണ്ടാനേതാവ് ബ്രൈറ്റ് അജി ഉള്‍പ്പടെയുള്ള ഏഴു പേരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് ആനക്കൊമ്പും ആനക്കൊമ്പ് കൊണ്ട് ഉണ്ടാക്കി വിഗ്രഹങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇടമലയാര്‍, അതിരപ്പള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളില്‍ നടത്തിയ ആനവേട്ടയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ചൈന, നേപ്പാള്‍, ദുബായ് എന്നിവിടങ്ങളിലേയ്ക്ക് കയറ്റി അയക്കാനായി കൊണ്ടുവന്നവയാണ് ഈ ആനക്കൊമ്പുകളെന്ന് സംശയിക്കുന്നതായി വനംവകുപ്പ് അറിയിച്ചു. പ്രതികളെ വനംവകുപ്പ് ആസ്ഥാനത്ത് ചോദ്യംചെയ്തു.
ചാക്ക, അമ്പലത്തറ, പേട്ട എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ആനക്കൊമ്പ് ഉപയോഗിച്ച് ശില്‍പങ്ങളും മാലയും നിര്‍മിക്കുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇവരില്‍ മൂന്നുപേരെ സംശയാസ്പദമായ സാഹചര്യത്തില്‍ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, വനംവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തുകയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ശക്തമായ പരിശോധനകളാണ് നടക്കുന്നത്.


