മുംബൈ: ആനക്കൊമ്പ് വേട്ടക്കേസിലെ ഒന്നാംപ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടില്‍ കയറി ആനകളെ വേട്ടയാടി ആനക്കൊമ്പ് മോഷ്ടിച്ച കേസിലെ മുഖ്യപ്രതി കോതമംഗലം കുട്ടമ്പുഴ സ്വദേശി ഐക്കരമറ്റം വാസുവിനെയാണ് മഹാരാഷ്ട്രയിലെ ദോഡമാര്‍ഗിലെ ഫാം ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൊഴിലാളിയെന്ന വ്യാജേന ഫാം ഹൗസില്‍ ജോലി ചെയ്തു വരികയായിരുന്ന വാസുവിനെ ഞായറാഴ്ച ഉച്ചയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരിച്ചത് വാസുവാണെന്ന് പിന്നീട് നടന്ന അന്വേഷണത്തിലാണ് വ്യക്തമായത്. ആത്മഹത്യയാണെന്ന് കരുതുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്. വാസുവിന്റെ ബന്ധുക്കളും മഹാരാഷ്ട്രയിലേക്ക് പോയിട്ടുണ്ട്.
വാസുവിനെ കൂടാതെ പുത്തന്‍പുരയ്ക്കല്‍ എല്‍ദോസും ആനക്കൊന്പ് എത്തിച്ചു കൊടുക്കുന്നതിലെ പ്രധാനിയാണ്. ആനകളെ കാട്ടില്‍ കയറി വെടിവച്ചിരുന്നത് വാസുവാണ്. ഇരുപതോളം ആനകളെയാണ് വാസു ഇതുവരെ കൊന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേര്‍ അറസ്റ്റിലായിട്ടുണ്ട്.


