ആനക്കൊമ്പ് വില്‍പ്പന: വീട്ടമ്മയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ആനക്കൊമ്പ് വില്‍പ്പന ലോബിയില്‍ നിന്നും ആനക്കൊമ്പ് വാങ്ങിയ വീട്ടമ്മയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്‌റ് ചെയ്തു. ഇന്ന് രാവിലെയാണ് സോജ എന്ന വീട്ടമ്മയെ വനംവകുപ്പ് അറസ്‌റ് ചെയ്തത്. ആനക്കൊമ്പുമായി മടങ്ങവേയാണ് വീട്ടമ്മയെ അറസ്‌റ് ചെയ്തത്. വീട്ടമ്മ ആനക്കൊമ്പ് തൂക്കിയാണ് വാങ്ങിയത്. കിലോക്ക് നാല്‍പ്പതിനായിരം രൂപ നിരക്കിലാണ് ആനക്കൊമ്പ് ഇവര്‍ വാങ്ങിയിരുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇവരുടെ ഭര്‍ത്താവ് ഒളിവിലാണ്.

Top