കൊച്ചി: തൊഴില്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് അടച്ച് പൂട്ടിയ ചാനല്‍ വീണ്ടും തുറക്കുന്നു.അത്യാധുനിക സംവിധാനങ്ങളോടെയാണ് മുഖംമിനുക്കി ഇന്ത്യാവിഷന്‍ തിരിച്ചെത്തുന്നത്.
ഒരു പ്രമുഖ ചാനലിലെ പ്രശസ്തനായ വ്യക്തി മുഖംമാറിയെത്തുന്ന ഇന്ത്യാവിഷന്‍ ചാനലില്‍ എത്തുമെന്നാണ് ഓഹരിയുടമകള്‍ നല്‍കുന്ന സൂചന. പ്രതിസന്ധിഘട്ടത്തിലും കമ്പനിക്കൊപ്പം നിന്നവര്‍ക്ക് വലിയ പരിഗണന നല്‍കും.
ഇതുസംബന്ധമായി ഓഹരിയുടമകള്‍ക്ക് റസിഡന്റ് എഡിറ്റര്‍ ജമാലുദ്ദീന്‍ ഫറൂഖി കത്തുകളയച്ചിട്ടുണ്ട്.
മലയാളിയുടെ വാര്‍ത്താ സംസ്‌കാരത്തിന് പുതിയ ദിശാബോധം നല്‍കിയ ഇന്ത്യാവിഷന്‍ രാഷ്ട്രീയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയ അനവധി വാര്‍ത്തകള്‍ പുറത്ത് വിട്ടിട്ടുണ്ട്.
മാധ്യമലോകത്തെ ഞെട്ടിച്ചായിരുന്നു ഇന്ത്യാവിഷന്‍ ഒരു സുപ്രഭാതത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.
തൊഴില്‍പ്രശ്‌നത്തെ തുടര്‍ന്ന് നേതൃതലത്തിലെ ഒരു വിഭാഗം രാജിവച്ച് പോയിട്ടും നിലവിലെ ജീവനക്കാരെ വച്ച് മാസങ്ങളോളം പ്രവര്‍ത്തിച്ചെങ്കിലും ശമ്പള തര്‍ക്കത്തെ തുടര്‍ന്ന് പിന്നീട് പൂര്‍ണ്ണമായും പ്രവര്‍ത്തനം താറുമാറാവുകയായിരുന്നു.


