ആദിവാസി മേഖലയില്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കി അരിവാള്‍ രോഗം

കോഴികോട്: ആദിവാസി മേഖലയില്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കി ഗുരുതരമായ അരിവാള്‍ രോഗം. ചെമ്പുകടവ് കോളനിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴ് കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചു. സ്ഥിതി ഇത്രത്തോളം വഷളായിട്ടും ബോധവല്‍ക്കരണത്തിനോ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല.

ചെമ്പ് കടവില്‍ കുട്ടികളാണ് രോഗികളില്‍ അധികവും. ഏഴ് കുട്ടികള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. പലരും രോഗവിവരം പുറത്ത് പറയാന്‍ മടിക്കുന്നു.

രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം മൂലം അവര്‍ക്കുണ്ടാകുന്ന കുട്ടികളുടെ ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ രൂപം മാറി അരിവാള്‍ രൂപത്തിലാകുന്ന അവസ്ഥയാണിത്.

Top