ആദിവാസികള്‍ക്ക് പരാതി അറിയിക്കാന്‍ ഹെല്‍പ്പ് ലൈന്‍ സ്ഥാപിക്കും: ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ആദിവാസികള്‍ക്ക് പരാതി അറിയിക്കാന്‍ ഹെല്‍പ്പ്‌ലൈന്‍ സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആദിവാസി മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പൊലീസ് മുന്‍ഗണന നല്‍കും. അമ്പലവയല്‍ പീഡനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തിലൊരിക്കല്‍ നേരിട്ട് വിലയിരുത്തും. ഇതിനായി ഡിവൈഎസ്പിമാരെ ചുമതലപ്പെടുത്തിയതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Top