ആണവ ചര്‍ച്ചകള്‍ക്കു റഷ്യ നല്‍കിയ സഹായത്തിനു നന്ദി പറഞ്ഞ് ഇറാന്‍

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോടു നന്ദി അറിയിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് വിയന്നയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ചര്‍ച്ചകളില്‍ ഇറാന്റെ ഭാഗത്ത് നിന്ന് സംസാരിച്ചതിനാണ് റൂഹാനി നന്ദി പറഞ്ഞത്.

ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ടു റഷ്യയില്‍ എത്തിയപ്പോഴാണു റഷ്യന്‍ പ്രസിഡന്റിനോടും വിദേശകാര്യ മന്ത്രി സെര്‍ജി ലാവോസിനോടുമുള്ള നന്ദി അദ്ദേഹം അറിയിച്ചത്.

ഇറാന്‍ പരമ്പരാഗതമായി എല്ലാ മേഖലകളിലും തങ്ങളുടെ വിശ്വസ്ത പങ്കാളിയാണെന്നു റഷ്യന്‍ പ്രസിഡന്റ് അറിയിച്ചു. കൂടുതല്‍ മേഖലകളില്‍ ഇറാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top