ആഗോള വാഹന വിപണിയില്‍ ടൊയോട്ട തന്നെ മുന്നില്‍

ടോക്കിയോ: വോക്‌സ് വാഗണെയും ജനറല്‍ മോട്ടോഴ്‌സിസിനെയും കടത്തിവെട്ടി 2014 ലും ടൊയോട്ട തന്നെ വിപണിയിലെ കേമനായി. ആഗോള വാഹന വിപണിയിലെ ടൊയോട്ടയുടെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ ഇത്തവണയും മറ്റ് വാഹന നിര്‍മാതാക്കള്‍ക്കായില്ല. 10.23 മില്ല്യണ്‍ വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ടൊയോട്ട വിറ്റഴിച്ചത്.

തൊട്ടു പിന്നിലെത്തിയ വോക്‌സ് വാഗണ്‍ 10.14 മില്ല്യണ്‍ വാഹനങ്ങള്‍ വിറ്റപ്പോള്‍ ജനറല്‍ മോട്ടോഴ്‌സ് 9.92 മില്ല്യണ്‍ വാഹനങ്ങള്‍ വിറ്റു. ടൊയോട്ടയുടെ വില്‍പന അമേരിക്കയില്‍ ആറു ശതമാനം വര്‍ധിച്ചപ്പോള്‍ ചൈനയില്‍ 13 ശതമാനവും ബ്രസീലില്‍ 10 ശതമാനവും വര്‍ധിച്ചു.

ഏഴു ദശകത്തോളം വിപണിയില്‍ മുമ്പന്‍മാരായിരുന്ന ജനറല്‍ മോട്ടോഴ്‌സിനെ പിന്തള്ളി 2008 ലാണ് ടൊയോട്ട ഒന്നാമതെത്തിയത്.

Top