ആക്ഷന്‍ ചിത്രത്തിന് വേണ്ടി ദേവ്ഗണ്‍ കഠിന പരീശീലനത്തില്‍

ബോളിവുഡിന്റെ എക്കാലത്തെയും പ്രണയനായകന്‍ അജയ് ദേവ്ഗണ്‍ ഇപ്പോള്‍ കടുത്ത പരിശീലനത്തിലാണ്. ആക്ഷന്‍ ജാക്‌സണ്‍ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി വാള്‍ ഉപയോഗിച്ചുള്ള പരിശീലനത്തിലാണ് അജയ് തന്റെ കൂടുതല്‍ സമയവും ചെലവഴിക്കുന്നതെന്നാണ് വാര്‍ത്തകള്‍.
ആക്ഷന്‍ ജാക്‌സണില്‍ വാളുപയോഗിച്ചുള്ള സംഘട്ടന രംഗമുണ്ട്. അതിലേക്കായിരുന്നു നടന്റെ കടുത്ത പരിശീലനം.

നാളുകള്‍ക്ക് ശേഷമാണ് അങ്ങനെ ഒരു ആക്ഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ കടുത്ത പരിശീലനം അത്യാവശ്യമായി വന്നിരിക്കുന്നു, അദ്ദേഹം പറഞ്ഞു. വാളുപയോഗിച്ചുള്ള അതിനമോഹരമായ രംഗങ്ങളാണ് സംവിധായകന്‍ പ്രഭുദേവ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. കഠിന പ്രയത്‌നം തന്നെ വേണ്ടി വരും. രണ്ട് മാസത്തിനുള്ളില്‍ 17 കിലോ ഭാരം കുറച്ചു. സൊനാക്ഷി സിന്‍ഹ, ആമി ഗൗതം എന്നിവര്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രം ഡിസംബര്‍ 5 നി തിയെറ്ററുകളുലെത്തും.

Top