ആകാശഗംഗ തമിഴിലേക്ക്

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആകാശഗംഗ തമിഴിലേക്ക് റിമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. സംവിധായകന്‍ വിനയന്‍ തന്നെയാണ് ചിത്രം തമിഴിലും ഒരുക്കുന്നത്.
1999 ലാണ് ഹൊറര്‍ ചിത്രമായ ആകാശഗംഗ മലയാളത്തില്‍ പുറത്തിറങ്ങുന്നത്. ചിത്രം വലിയ വിജയമായിരുന്നു.

ദിവ്യ ഉണ്ണി, മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, രാജന്‍ പി. ദേവ് , മധുപാല്‍ എന്നിവരാണ് ആകാശഗംഗയില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചത്. ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന ത്രിഡി സിനിമയുടെ തിരക്കിലാണിപ്പോള്‍ വിനയന്‍. ചിത്രം ഉടന്‍ തിയെറ്ററുകളില്‍ എത്തും.

Top