ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നടത്തിയ മാര്‍ച്ചിനിടെ ആത്മഹത്യക്ക് ശ്രമിച്ച പ്രവര്‍ത്തകന്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ ഗജേന്ദ്രയാണ് മരിച്ചത്. ഓര്‍ഡിനന്‍സിനെതിരെ എഎപിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നടത്തിയ റാലിക്കിടെയാണ് സംഭവം.
അരവിന്ദ് കെജ്‌രിവാള്‍ വേദിയിലിരിക്കെയാണ് പ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. മരത്തില്‍ കയറിയ ശേഷം കഴുത്തില്‍ കുടുക്കിട്ട് താഴേയ്ക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ പ്രവര്‍ത്തകരെത്തി ഇയാളെ ആശുപത്രിയിലേക്കുമാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രാജസ്ഥാനിലെ ദൗസയില്‍നിന്നുള്ള പ്രവര്‍ത്തകനാണിതെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.


