അസുരന്റെ തെലുങ്ക് റീമേക്കില്‍ നായകനായി വെങ്കടേഷ്; നായികയായി ശ്രിയ

ധനുഷ് നായകനായി എത്തിയ തമിഴ് ചിത്രം അസുരന്റെ തെലുങ്ക് റീമേക്കില്‍ നായകനായി എത്തുന്നത് വെങ്കടേഷ് ആണ്. ചിത്രം 13 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. തെലുങ്കില്‍ ശ്രീകാന്ത് അഡ്ഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച നായികകഥാപാത്രമായി തെലുങ്കില്‍ ശ്രിയ ശരണാണ് അഭിനയിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

തമിഴില്‍ അസുരന് മികച്ച പ്രതികരണം തന്നെയായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല.

Top