ഗുവാഹത്തി: അസമിലും മേഘാലയിലും ഉണ്ടായ കനത്ത മഴയില്‍ 38പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമായി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മേഘാലയിലെ രാജബാല,സെല്‍സില്ല,ചര്‍ബത്താപാറ എന്നിവിടങ്ങളിലാണ് ദുരന്തം ഏറെ ബാധിച്ചിരിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
അസമിലും മേഘാലയിലും കനത്ത മഴയില്‍ 38പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
