അസംസ്‌കൃത എണ്ണവില താഴ്ന്നു: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ സാധ്യത. ലീറ്ററിന് നാല് രൂപ വീതം കുറയ്ക്കുമെന്നാണ് സൂചന.അസംസ്‌കൃത എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 53.75 ഡോളറായി കുറഞ്ഞ സാഹചര്യത്തിലാണ് എണ്ണ കമ്പനികള്‍ വില കുറക്കുന്നത്. നിലവില്‍ വലിയ ലാഭത്തിലാണ് എണ്ണകമ്പനികള്‍ പെട്രോളും ഡീസലും രാജ്യത്ത് വില്‍ക്കുന്നത്.

അസംസ്‌കൃത എണ്ണവില ഒരിടവേളക്ക് ശേഷം അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും കുത്തനെ ഇടിയുകയാണ്. എണ്ണ കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ 15ന് പെട്രോള്‍, ഡീസല്‍വില 2 രൂപ വെച്ച് കുറച്ചിരുന്നു. ഡല്‍ഹി ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ നികുതി കൂട്ടിയത് കൊണ്ട് വിലക്കുറവ് വിപണിയില്‍ പ്രതിഫലിച്ചില്ല.

നിലവിലെ വില അനുസരിച്ച് ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ 3 രൂപ 99 പൈസയുടെയും ഡീസലിന് 4.17 പൈസയുടെയും അധികലാഭമാണ് എണ്ണകമ്പനികള്‍ക്ക് ലഭിക്കുന്നത്.

ഇന്ന് ചേരുന്ന എണ്ണകമ്പനികളുടെ അവലോകന യോഗത്തിന് ശേഷം വില കുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കും. പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.

Top