ന്യൂഡല്‍ഹി: മടക്കി നല്‍കിയ അവാര്‍ഡുകള്‍ തിരികെ വാങ്ങണമെന്ന് എഴുത്തുകാരോട് കേന്ദ്രസാഹിത്യ അക്കാദമി. എഴുത്തുകാര്‍ക്കെതിരായ അക്രമത്തില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും അക്കാദമി ആവശ്യപ്പെട്ടു.
രാജ്യത്ത് എഴുത്തുകാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളേയും കന്നഡ എഴുത്തുകാരൻ എം.എം.കൽബുർഗിയുടെ കൊലപാതകത്തേയും വൈകിയാണെങ്കിലും കേന്ദ്ര സാഹിത്യ അക്കാദമി ശക്തമായ ഭാഷയിൽ അപലപിച്ചു.
സാംസ്‌കാരിക ഫാസിസത്തെ അപലപിച്ച് അക്കാദമിയില്‍ പ്രതിഷേധം പാസാക്കി. 3 പ്രമേയങ്ങളാണ് യോഗത്തില്‍ പാസാക്കിയയത്. അക്രമം അവസാനിപ്പിക്കും വരെ പ്രമേയം തുടരുമെന്നും അക്കാദമി അറിയിച്ചു.
എഴുത്തുകാരുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. രാജ്യത്ത് വർദ്ധിച്ചു വരുന്ന അസഹിഷ്ണുതയുടെ ഇരയാണ് കൽബുർഗി. ഇത്തരം സംഭവങ്ങൾ തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി എടുത്തേ മതിയാവൂ എന്നും അക്കാദമി പാസാക്കിയ പ്രമേയത്തിൽ പറയുന്നു.