അവഞ്ചേഴ്‌സ്: ഏജ് ഓഫ് അള്‍ട്രോണ്‍ ട്രെയിലര്‍ ലീക്കായി

അടുത്ത ചൊവ്വാഴ്ച ട്രെയിലര്‍ റിലീസ് ചെയ്യാനിരിക്കെ അവഞ്ചേഴ്‌സിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ലീക്കായി. അവഞ്ചേഴ്‌സ്: ഏജ് ഓഫ് അള്‍ട്രോണ്‍ എന്ന പേരില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് ഇന്റര്‍നെറ്റില്‍ ലീക്കായത്. പക്ഷേ ട്രെയിലര്‍ ലീക്കായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം തന്നെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഔദ്യോഗികമായി ട്രെയിലര്‍ പുറത്തുവിട്ടു.

ആദ്യഭാഗം ഒരുക്കിയ ജോഷ് വിഡോണ്‍ തന്നെയാണ് അവഞ്ചേഴ്‌സ്: ഏജ് ഓഫ് അള്‍ട്രോണ്‍ സംവിധാനം ചെയ്യുന്നത്. റോബര്‍ട്ട് ഡൌണി ജൂനിയര്‍, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, ജെറമി റെന്നര്‍, ക്രിസ് ഇവാന്‍സ്, സാമുവല്‍ ജാക്‌സണ്‍, ക്രിസ് ഹെംസ്വര്‍ത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top