അല്‍ക്വയ്ദയുടെ ഇന്ത്യ ബ്രാഞ്ച് മേധാവി ഉത്തര്‍പ്രദേശുകാരന്‍

ന്യൂഡല്‍ഹി: അല്‍ക്വയ്ദയുടെ ഇന്ത്യന്‍ ബ്രാഞ്ചിന്റെ മേധാവി ഇന്ത്യക്കാരന്‍. പാക്കിസ്ഥാനില്‍ സ്ഥിരതാമസക്കാരനായ മൗലാന അസിം ഉമര്‍ നേരത്തേ ഉത്തര്‍പ്രദേശിലാണു താമസിച്ചിരുന്നതെന്നു ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 1990 ലാണ് ഇയാള്‍ ഇന്ത്യയില്‍ നിന്നു പാക്കിസ്ഥാനിലേക്ക് കുടിയേറിയത്. തുടര്‍ന്ന് ദിയോബാന്‍ഡിലെ ദര്‍ ഉള്‍ ഉലൂം സെമിനാരിയില്‍ ചേര്‍ന്നു. 90 കാലഘട്ടത്തില്‍ ഇയാള്‍ക്ക് സിമി പ്രവര്‍ത്തകരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുകയാണ്.

Top