അല്ലു അര്‍ജുന്റെ നായികയായി നിത്യ മേനോന്‍

അല്ലു അര്‍ജുന്റെ നായികയായി മലയാളി താരം നിത്യ മേനോന്‍ എത്തുന്നു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അല്ലുവിന്റെ നായികയായി നിത്യ എത്തുന്നത്.

സാമന്തയും അദാ ശര്‍മയുമാണ് ചിത്രത്തിലെ മറ്റ് നായികമാര്‍. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം. തെലുങ്കിലെ യുവതാരം പ്രണിത സുഭാഷിനെ ഈ റോളിലേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് നിത്യാ മേനോന് നറുക്ക് വീണത്.

മണിരത്‌നം സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമയുടെ ചിത്രീകരണത്തിലാണ് നിത്യാ മേനോന്‍ ഇപ്പോള്‍.

Top