ആലുവയില്‍ ഒരു ടണ്‍ രക്തചന്ദനം പിടികൂടി

ആലുവ: ആലുവ എടയാറില്‍ ഒരു ടണ്‍ രക്ത ചന്ദനം പിടികൂടി. റവന്യൂ ഇന്റലിജന്‍സാണ് രക്തചന്ദനം പിടികൂടിയത്. കഴിഞ്ഞ ദിവസം വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ പിടികൂടിയ രക്ത ചന്ദനത്തിന്റെ ബാക്കിയാണിത്. വല്ലാര്‍പാടത്തുനിന്ന് 12 ടണ്‍ രക്തചന്ദനമാണ് പിടികൂടിയത്. ഈ സംഭവത്തില്‍ ഒരാള്‍ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായിരുന്നു.

Top