അലിയ ഭട്ടിന്റെ ഷോട്ട് ഫിലിം തരംഗമാകുന്നു

അലിയാ ഭട്ട് വേഷമിട്ട ഗോയിങ് ഹോം എന്ന ഹൃസ്വ ചിത്രം സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നു. വികാസ് ബാല്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു പെണ്‍കുട്ടിയുടെ ജീവിത വഴികളിലൂടെയാണു മുന്നേറുന്നത്.

രാത്രിയില്‍ ഒറ്റക്ക് വാഹനമോടിച്ചു പോകുന്ന പെണ്‍കുട്ടിക്ക് വീട്ടിലുള്ള അമ്മയുടെ ഫോണ്‍ വരുന്നു. പെട്ടെന്നു തന്നെ വീട്ടില്‍ എത്താമെന്നു മകള്‍ മറുപടി പറയുന്നു. എന്നാല്‍ കാര്‍ പിന്നീട് ബ്രേക്ക് ഡൗണാകുകയാണ്. സ്ഥലത്ത് മറ്റൊരു കാര്‍ എത്തി അതില്‍ നിന്നും ചെറുപ്പക്കാര്‍ പുറത്തിറങ്ങുന്നു. ഷോട്ട് സ്‌കര്‍ട്ട് ഇട്ടിരിക്കുന്ന പെണ്‍കുട്ടി പേടിച്ചുനില്‍ക്കുന്നു. പക്ഷെ ചെറുപ്പക്കാര്‍ പെണ്‍കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയാണ്. അഞ്ച് മിനിറ്റുള്ള ഗോയിങ് ഹോമിന്റെ ഇതിവൃത്തം ഇങ്ങനെ പോകുന്നു.

Top