അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിജയ് ഐപിഎസ് ഓഫിസറായി എത്തുന്നു. കാക്കി വേഷമണിഞ്ഞ് വിജയ് സെറ്റില്‍ നില്‍ക്കുന്ന ചിത്രം വൈറലായി കഴിഞ്ഞിരിക്കുകയാണ്.
സാമന്തയും ഏമി ജാക്ക്‌സണുമാണ് ചിത്രത്തിലെ നായികമാര്‍. രാജാറാണി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
ജി.വി. പ്രകാശാണ് സംഗീതം നിര്‍വഹിക്കുന്നത്. ജി.വി. പ്രകാശിന്റെ അന്‍പതാമത്തെ ചിത്രമാണിത്.
ചിത്രത്തിന്റെ നാല്പത് ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായി കഴിഞ്ഞു. അടുത്തവര്‍ഷം റിലീസ് ചെയ്യും.


