സൂപ്പര്‍ഹിറ്റ് ചിത്രമായ രാജ റാണിയ്ക്ക് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇളയദളപതി വിജയ് നായകനാകുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലെത്തുന്നു എന്നാണ് ചിത്രത്തിന്റെ അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവരം.
പുലിയുടെ ചിത്രീകരണം കഴിഞ്ഞെത്തിയ വിജയ് പുതിയ സിനിമയ്ക്കായി തയാറെടുപ്പുകള്‍ ആരംഭിച്ചു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.
പുതിയ സിനിമയുടെ ആദ്യ ചിത്രീകരണം ചൈനയിലാകും ആരംഭിക്കുക. ഗാനരംഗങ്ങളും മറ്റു പ്രധാനപ്പെട്ട ചില സീനുകളുമാണ് ചൈനയില്‍ ചിത്രീകരിക്കുന്നത്.
സമാന്തയും ആമി ജാക്‌സണും നായികമാരായി എത്തുന്ന ചിത്രത്തിന് ജിവി പ്രകാശ് സംഗീതം നിര്‍വഹിക്കുന്നു.


