അറസ്റ്റിലായ വൈദികർക്ക് നീതി നിഷേധിക്കുന്നതായി കര്‍ദ്ദിനാള്‍ ആലഞ്ചേരി

mar george alancherry

കൊച്ചി: ജാര്‍ഖണ്ഡില്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ വൈദികര്‍ക്ക് നീതി നിഷേധിക്കുന്നതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

വൈദികനായ ഫാദര്‍ ബിനോയ് ജോണ്‍, സഭാപ്രവര്‍ത്തകനായ മുന്ന ഹാന്‍സ്ദ എന്നിവരെ റിമാന്‍ഡില്‍ വച്ചത് അന്യായമായി ആണെന്നും സ്വന്തം മതവിശ്വാസം പ്രചരിപ്പിക്കാനുള്ള ഭരണഘടനാ അവകാശമാണ് ഇവര്‍ക്ക് നിഷേധിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജാര്‍ഖണ്ഡിലെ രാജ്ദാഹ മിഷനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ബിനോയ് ജോണും മുന്ന ഹാന്‍സ്ദയും അറസ്റ്റിലായത്.

Top