അര്‍.കെ നഗറില്‍ ജയലളിതയ്‌ക്കെതിരെ മത്സരിക്കുമെന്ന് തമിഴ് മാനില കക്ഷി

ചെന്നൈ: ചെന്നൈ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ അധ്യക്ഷയുമായ ജയലളിതയ്‌ക്കെതിരെ മത്സരിക്കുമെന്നു തമിഴ് മാനില കക്ഷി പ്രഖ്യാപിച്ചു. പാര്‍ട്ടി നേതാവ് പോള്‍ കനകരാജ് സ്ഥാനാര്‍ഥിയാകും. ജൂണ്‍ 27നാണ് ഉപതെരഞ്ഞെടുപ്പ്.

ആര്‍കെ നഗര്‍ എംഎല്‍എ ആയിരുന്ന പി. വെട്രിവേല്‍ ജയലളിതയ്ക്കുവേണ്ടി എംഎല്‍എ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു ഡിഎംകെയും പിഎംകെയും പ്രഖ്യാപിച്ചിട്ടുണ്ട്.

Top