അരുവിക്കര: സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മികച്ച സ്ഥാനാര്‍ഥിയെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കി പ്രവര്‍ത്തിച്ചിരുന്ന ആളാണ് ശബരീനാഥന്‍. മണ്ഡലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ശബരീനാഥന് സാധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 17 പത്രികകള്‍ സ്വീകരിച്ചപ്പോള്‍ മൂന്നു പത്രികകള്‍ വരണാധികാരി തള്ളി

Top