അരുവിക്കര പ്രചാരണത്തില്‍ നിന്ന്‌ വി.എസിനെ ഒഴിവാക്കിയിട്ടില്ല: കോടിയേരി

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഒഴിവാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കില്ല എന്ന വിവാദം അനാവശ്യമാണെന്നും മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ബോധപൂര്‍വം വിവാദമുണ്ടാക്കാനാണ് ശ്രമം. വി.എസ്സിന് ഇക്കാര്യത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടി പരിഹരിക്കും. ഘടകകക്ഷി സെക്രട്ടറിമാര്‍ മാത്രമാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് നടക്കുന്ന പ്രചാരണ പരിപാടികളില്‍ വി.എസും പിണറായിയും പങ്കെടുക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top