തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ മത്സരിക്കുന്നത് എട്ട് സ്വതന്ത്രന്മാരടക്കം 16 സ്ഥാനാര്‍ത്ഥികള്‍.
പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമായ ശനിയാഴ്ച, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ എ.അന്‍സാരി മാത്രമാണ് പത്രിക പിന്‍വലിച്ചത്.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.വിജയകുമാറിന് രണ്ട് അപരന്മാരും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശബരീനാഥിന് ഒരു അപരനുമാണുള്ളത്. ബി വിജയകുമാറും എസ് വിജയകുമാരന്‍ നായരുമാണ് ഇടത് സ്ഥാനാര്‍ത്ഥിയുടെ അപരന്മാര്‍. എം.എസ്.ശബരീനാഥ് ആണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് അപരന്മാരില്ല.
പി.സി.ജോര്‍ജിന്റെ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയും പി.ഡി.പി സ്ഥാനാര്‍ത്ഥിയായി പൂന്തുറ സിറാജും മത്സരരംഗത്തുണ്ട്.
15 സ്ഥാനാര്‍ത്ഥികളും ഒരു നോട്ടയുമെന്നാണു വോട്ടിംഗ് യന്ത്രത്തിലെ കണക്ക്. 16 സ്ഥാനാര്‍ഥികളുള്ളതിനാല്‍ ഓരോ ബൂത്തിലും രണ്ടു വോട്ടിംഗ് യന്ത്രങ്ങള്‍ വീതം ഉണ്ടാകും.


