അരുവിക്കര ഉപതിരഞ്ഞെടുപ്പ് 27ന് ; വോട്ടെണ്ണല്‍ 30ന്

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ജൂണ്‍ 27ന് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 30ന് നടക്കും. കോണ്‍ഗ്രസ് നേതാവും സ്പീക്കറുമായിരുന്ന ജി.കാര്‍ത്തികേയന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് അരുവിക്കര മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ജൂണ്‍ മൂന്നിന് വിജ്ഞാപനം പുറപ്പെടുവിക്കും. 10വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 11ന് സൂക്ഷ്മ പരിശോധന നടക്കും. 13വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

Top