അരുവിക്കരയില്‍ തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും: വി.എം സുധീരന്‍

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ തര്‍ക്കങ്ങളില്ലാതെ എത്രയും പെട്ടെന്ന് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. അരുവിക്കര മണ്ഡലത്തില്‍ യുഡിഎഫ് അനുയോജ്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ രാഷ്ട്രീയ വിവാദങ്ങളൊന്നും അരുവിക്കര തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ബാധിക്കില്ല. സാധാരണക്കാരനെ ബാധിക്കുന്ന ഒരു പ്രശ്‌നവും നിലവിലില്ലെന്നും വി.എം.സുധീരന്‍ പറഞ്ഞു.

Top