തിരുവനന്തപുര: അരുവിക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം 29-ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ആത്മവിശ്വാസത്തോടെയാണ് അരുവിക്കരയിലേക്ക് പോകുന്നതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കുമെന്നും കോടിയേരി മീറ്റ് ദി പ്രസില്‍ പറഞ്ഞു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് മുന്നേറും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വാര്‍ഡുകളെ വെട്ടിമുറിക്കുന്നത് മുസ്ലീം ലീഗിന്റെ താല്‍പര്യപ്രകാരമാണ് . വാര്‍ഡുകളെ വെട്ടിമുറിച്ചാലും ജനമനസുകളെ വെട്ടിമുറിക്കാനാവില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.


