ചണ്ഡിഗഡ്: അരലക്ഷം രൂപയുടെ ആക്ടിവ സ്‌കൂട്ടറിന് ഇഷ്ടനമ്പര്‍ കിട്ടാന്‍ ചെലവഴിച്ചത് 8.1 ലക്ഷം രൂപ. ചണ്ഡീഗഢിലെ ബിസിനസുകാരനായ കന്‍വാല്‍ജിത് വാലിയയാണ് സി.എച്ച് 01ബി.സി 0001 എന്ന നമ്പറിന് ഇത്രയും വലിയ തുക മുടക്കിയത്. 2010ല്‍ മറ്റൊരാള്‍ ഈ നമ്പറിനായി 10 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ചണ്ഡീഗഢിലെ ലൈസന്‍സിങ് അതോറിറ്റിയാണ് ലേലം നടത്തിയത്. 8.1 ലക്ഷം രൂപ കൂടാതെ മകന്റെ പുത്തന്‍ ബൈക്കിനും തന്റെ മറ്റൊരു വാഹനത്തിനും ഇഷ്ടനമ്പറിനായി 2.6 ലക്ഷവും കാറ്ററിങ് ബിസിനസുകാരനായ വാലിയ ലേലത്തില്‍ ചെലവഴിച്ചു.
അരലക്ഷത്തിന്റെ ആക്ടിവക്ക് നമ്പറിടാന്‍ എട്ടു ലക്ഷം


