അയര്‍ലന്‍ഡില്‍ വോട്ടെടുപ്പിലൂടെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി

ഡബ്ലിന്‍: അഭിപ്രായ വോട്ടെടുപ്പിലൂടെ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ആദ്യ രാജ്യമായി അയര്‍ലന്‍ഡ്. 62 ശതമാനം പേരാണ് സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ചത്.

ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ വിവാഹം നിയമവിധേയമാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണോ എന്ന ചോദ്യത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും വോട്ടുചെയ്യാന്‍ 32 ലക്ഷത്തിലേറെ പേരാണ് ബൂത്തുകളില്‍ എത്തിയത്. ഹിതപരിശോധനയില്‍ ഇത്രയും പങ്കാളിത്തം ആദ്യമാണ്.

കത്തോലിക്കാ പള്ളികള്‍ ഇത്തരം വിവാഹം നടത്തിക്കൊടുക്കുമോ എന്ന് ഉറപ്പായിട്ടില്ല. അയര്‍ലന്‍ഡില്‍ 22 വര്‍ഷംമുമ്പ് സ്വവര്‍ഗലൈംഗികത കുറ്റകൃത്യമല്ലാതാക്കിയിരുന്നു. സിവില്‍ ഇടപാടുകള്‍ക്കും മറ്റും സ്വവര്‍ഗാനുരാഗികളെ നിയമപരമായി അംഗീകരിക്കുന്നതിനുള്ള നിയമം 2010ല്‍ അയര്‍ലന്‍ഡ് പാസാക്കിയിരുന്നു. നിലവില്‍ ലോകത്ത് 19 രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമവിധേയമാണ്.

ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് വന്‍തോതിലുള്ള ആഘോഷങ്ങളും പ്രകടനങ്ങളും രാജ്യതലസ്ഥാനത്ത് നടന്നു. ഡബ്ലിന്‍ കൊട്ടാരത്തിന് പുറത്തുനടന്ന റാലിയില്‍ ഒട്ടേറെയാളുകള്‍ പങ്കെടുത്തു

Top