അയച്ച മെയിലുകള്‍ പിന്‍വലിക്കാം അണ്‍ഡൂ ബട്ടണ്‍ എത്തി

ഇനി മുതല്‍ ഇമെയിലില്‍ അയച്ച മെയിലുകള്‍ പിന്‍വലിക്കാനും സാധിക്കും. അയച്ച ഇ മെയില്‍ പിന്‍വലിക്കാനുള്ള അണ്‍ഡൂ സംവിധാനമൊരുക്കി ജി മെയില്‍. ഗൂഗിളിന്റെ അണ്‍ഡൂ ബട്ടണ്‍ ഇപ്പോള്‍ ജിമെയിലില്‍ ലഭ്യമാണ്.

ഗൂഗിള്‍ ലാബില്‍ നിന്ന് പുറത്തിറങ്ങിയ ഏറ്റവും പ്രശസ്തമായ പരീക്ഷണം ഇനി അതായിരിക്കും. ഏറെക്കാലം നീണ്ട പരീക്ഷണത്തിനൊടുവിലാണ് ഗൂഗിള്‍ ജിമെയിലില്‍ അണ്‍ഡൂ സെന്‍ഡ് ബട്ടണ്‍ പുറത്തിറക്കിയത്.

അണ്‍ഡു സെന്‍ഡ് ലാബ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഡിഫോള്‍ട്ട് ആയി അണ്‍ഡു സെറ്റിംഗ് ലഭിക്കും. അല്ലാത്തവര്‍ക്ക് ജിമെയില്‍ സെറ്റിംഗില്‍ കയറി എനേബിള്‍ ചെയ്യേണ്ടതായി വരും.

ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി. സെന്‍ഡ് ആയ ഇമെയില്‍ പിന്‍വലിക്കാന്‍ സാധിക്കും. മെയില്‍ അയച്ച ശേഷം ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ അണ്‍ഡു ബട്ടണ്‍ നിലനില്‍ക്കുകയുള്ളു. അതുകഴിഞ്ഞാല്‍ അപ്രത്യക്ഷമാകും.

എന്നാലും മെയില്‍ ഉപഭോക്താവിന് വീണ്ടും അലോക്കാന്‍ വേണ്ട സമയം ലഭിക്കും. 10 മുതല്‍ 30 സെക്കന്‍ഡ് വരെ സമയം സെറ്റ് ചെയ്ത് വയ്ക്കാനും സാധിക്കും.

900 മില്യണ്‍ ജി മെയില്‍ ഉപഭോക്താക്കളുണ്ടെന്നാണ് ഗൂഗിള്‍ നല്‍കുന്ന വിവരം. പുതിയ സംവിധാനം ജി മെയില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ സഹായകരമാവും.

Top