അമ്മ വേഷത്തില്‍ അഭിനയിക്കാന്‍ മടിയില്ല: മിയ

അമ്മ വേഷത്തില്‍ അഭിനയിക്കാന്‍ മടിയില്ലെന്ന് നടി മിയ. അമ്മയായി വേഷമിടുന്നതു സന്തോഷമുള്ള കാര്യമാണ്. എനിക്ക് നല്‍കിയ കഥാപാത്രം അത് ആവശ്യപെടുന്നു. കഥാപാത്രമായി നാം മാറുമ്പോള്‍ പ്രായം ഒരു പ്രശ്‌നമാകുന്നില്ല. അതാണ് അഭിനോതാവിന് വേണ്ടത്. അമ്മ വേഷത്തില്‍ അഭിനയിക്കുമ്പോഴുള്ള പക്വതയെക്കുറിച്ചുള്ള ചോദ്യത്തോട് മിയയുടെ മറുപടി ഇങ്ങനെയായിരുന്നു.

നയന എന്ന പുതിയ സിനിമയില്‍ ഏഴ് വയസുള്ള കുട്ടിയുടെ അമ്മയായിട്ടാണ് മിയ അഭിനയിക്കുന്നത്. ഏഴു വയസുകാരിയായ പെണ്‍കുട്ടിയാണു ചിത്രത്തിലെ പ്രധാന കഥാപാത്രം.
റിട്ടയേര്‍ഡ് ഐഎ എസ് ഓഫീസറായ കമല്‍ സ്വരൂപ് എന്ന കഥാപാത്രവുമായുള്ള നയനയുടെ ബന്ധമാണു ചിത്രത്തിന്റെ പ്രധാന പ്രമേയം.

കാഴ്ചയ്ക്ക് വൈകല്യമുള്ള പെണ്‍കുട്ടിയായ നയനക്ക് ഐഎഎസ് ഉദ്യോഗസ്ഥനുമായുണ്ടാകുന്ന ബന്ധം അമ്മയില്‍ വേവലാതിയുണ്ടാക്കുന്നു. ശ്വേത എന്നാണ് മിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Top