അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം

ഇഞ്ചോണ്‍: അമ്പെയ്ത്ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ പുരുഷ ടീമിന് സ്വര്‍ണ്ണം. കോംപൗണ്ട് വിഭാഗത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. രജത് ചൗഹാന്‍, സന്ദീപ് കുമാര്‍, അഭിഷേക് വര്‍മ്മ എന്നിവരടങ്ങിയ ടീമിനാണ് സ്വര്‍ണം ലഭിച്ചത്. ഫൈനലില്‍ കൊറിയയെ 22-7, 22-5ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്. ഇഞ്ചോണിലെ ഇന്ത്യയുടെ രണ്ടാം സ്വര്‍ണ്ണ നേട്ടമാണിത്.

അതേസമയം അമ്പെയ്ത്തില്‍ വനിതകളുടെ കോംമ്പൗണ്ട് വിഭാഗത്തില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കി. രാവിലെ നടന്ന മത്സരത്തില്‍ തൃഷ ദേവ്, പൂര്‍വാഷ് ഷിന്‍ഡെ, ജ്യേതി സുരേഖ എന്നിവരടങ്ങിയ സഖ്യമാണ് വെങ്കലം സ്വന്തമാക്കിയത്. രണ്ട് സ്വര്‍ണ്ണവും രണ്ടു വെള്ളിയും പതിനഞ്ചു വെങ്കലവും സ്വന്തമാക്കി പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.

Top