അമ്പലവയല്‍ പീഡനം: കേസെടുക്കാത്ത എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കല്‍പ്പറ്റ: അമ്പലവയല്‍ ആദിവാസി കോളനിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാത്ത എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു.

അമ്പലവയല്‍ എസ്‌ഐ മാത്യുവിനെയാണു സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുന്നതിനും ഡിഐജി ദിനേന്ദ്ര കശ്യപ് ഉത്തരവിട്ടു.

Top