അങ്കാര: മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് ഐ.എസ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് തുര്‍ക്കി തയാറായതായി റിപ്പോര്‍ട്ട്. പ്രധാനമായും യു.എസുമായി ചേര്‍ന്നായിരിക്കും ഐ.എസിനെതിരേ തുര്‍ക്കി ആക്രമണം നടത്തുക. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവെന്നും ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ഇരുരാജ്യങ്ങളും ചേര്‍ന്നുളള ഐ.എസ് വിരുദ്ധ നടപടികള്‍ ആരംഭിക്കുമെന്നും ഇരു രാജ്യങ്ങളുടെയും വക്താക്കള്‍ വ്യക്തമാക്കി.
അമേരിക്കയുമായി ചേര്‍ന്ന് ഐ.എസ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തുര്‍ക്കി തയ്യാറായി


