അമേരിക്കയില്‍ 2016ലെ തിരഞ്ഞെടുപ്പില്‍ മറ്റൊരു ബുഷ് മത്സരിക്കാന്‍ സാധ്യത

വാഷിംഗ്ടണ്‍: അമേരിക്കയില്‍ 2016ലെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ജെബ് ബുഷ് മത്സരിക്കാന്‍ സാധ്യത. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സാധ്യതാ പട്ടികയിലാണ് ജെബ് ബുഷിന്റെ പേരുള്ളത്. ഫ്‌ളോറിഡയിലെ മുന്‍ ഗവര്‍ണറായ ജെബ് ബുഷ് മത്സരിക്കുന്ന കാര്യത്തില്‍ ഈ വര്‍ഷം അവസാനമോ അടുത്തമാസം ആദ്യമോ അന്തിമ തീരുമാനമാകും. എന്നാല്‍ എതിര്‍ സ്ഥാനാര്‍ഥിയായി വരുന്നത് ന്യൂ ജെഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയാണെങ്കില്‍ മത്സരത്തിന് ബുഷ് വിമുഖത അറിയിച്ചിട്ടുണ്ട്. അതേസമയം സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ നിന്നും ഭാര്യയില്‍ നിന്ന് അതിശക്തമായ സമ്മര്‍ദങ്ങളാണുണ്ടാകുന്നതെന്നും ഇത് ഏറെ പ്രയാസം ഉണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.

Top