അമേരിക്കയില്‍ വിമാനം കെട്ടിടത്തില്‍ ഇടിച്ചുതകര്‍ന്നു; നാലു മരണം

കാന്‍സാസ്: അമേരിക്കയിലെ കാന്‍സാസ് വിചിത വിമാനത്താവളത്തില്‍ ചെറു യാത്രാ വിമാനം കെട്ടിടത്തിലിടിച്ചു തകര്‍ന്ന് നാലു യാത്രക്കാര്‍ മരിച്ചു. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കെട്ടിടത്തില്‍ ഇടിച്ച് തകരുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരുഭാഗവും വിമാനവും തകര്‍ന്നു.

മരിച്ചവരില്‍ മൂന്നു പേര്‍ ഈ സമയം കെട്ടിടത്തില്‍ ഉണ്ടായിരുന്നവരായിരുന്നു. വിമാനത്തിന്റെ പൈലറ്റും മരിച്ചതായി കരുതുന്നു. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നാലുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

Top