അമേരിക്കയില്‍ മോഡിയെ കാത്തിരിക്കുന്നത് പ്രതിഷേധ റാലികള്‍

വാഷിങ്ടണ്‍: അമെരിക്കയില്‍ സന്ദര്‍ശനത്തിനു തയാറെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുന്നത് പ്രതിഷേധ റാലികള്‍. നിരവധി സംഘടനകളാണു പ്രതിഷേധ റാലികള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ എന്നിവിടങ്ങളിലാണു മോദി സന്ദര്‍ശനം നടത്തുന്നത്. സെപ്റ്റംബര്‍ 28 നു ന്യൂയോര്‍ക്കിലെ മാന്‍ഹട്ടണില്‍ എത്തുന്ന മോദിയെ കരിങ്കൊടി കാണിക്കുമെന്നു അലൈന്‍സ് ഫൊര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി എന്ന സംഘടന അറിയിച്ചു. മഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡണിലാണു മോദി എത്തുന്നത്. സഖ് ഫൊര്‍ ജസ്റ്റിസ്, സിഎജി തുടങ്ങിയ സംഘടനകളും പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

Top