ചാള്‍സ്റ്റണ്‍: അമേരിക്കയില്‍ പളളിയിലുണ്ടായ വെടിവയ്പില്‍ ഒന്‍പത് മരണം. സൗത്ത് കരോളിനയിലുളള ഇമ്മാനുവല്‍ എഎംഇ ദേവാലയത്തിലാണ് വെടിവയ്പ്പുണ്ടായത്. 21 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതനാണ് വെടിയുതിര്‍ത്തത് എന്നാണ് പോലീസ് നിഗമനം.
ബുധനാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതിന് പ്രാര്‍ഥനയ്ക്കിടെയാണ് വെടിവയ്പ് നടന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങിയെന്നും അക്രമിയെ എത്രയും വേഗത്തില്‍ പിടികൂടുമെന്നും ചാള്‍സ്റ്റണ്‍ മേയര്‍ ജോ റിലേ പറഞ്ഞു.
ഒന്നിലധികം പേര്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്നും എന്നാല്‍ ഇതില്‍ ഒരാളെ മാത്രമേ വ്യക്തമായി കാണാന്‍ കഴിഞ്ഞുള്ളുവെന്നുമാണ് പോലീസ് നല്കുന്ന വിവരം. ഇയാളെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടത്തുകയെന്നും പോലീസ് വ്യക്തമാക്കി.
1891ല്‍ നിര്‍മ്മിച്ച ദേവാലയം ഏറെ ചരിത്ര പ്രധാന്യമുളളതും അമേരിക്കയിലെ പുരാതന ദേവാലയങ്ങളലൊന്നുമാണ്.


