അമേത്തിയിലെ സ്ത്രീകള്‍ക്കു സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം

അമേത്തി(യുപി): അമേത്തി ലോക്‌സഭാ മണ്ഡലത്തിലെ സ്ത്രീകള്‍ക്കു കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം. 15,000 സാരികളാണ് സഹായി വിജയ് ഗുപ്ത വഴി മന്ത്രി വിതരണം ചെയ്തത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേത്തി സ്മൃതി ഇറാനിയെ തുണച്ചിരുന്നില്ല.

കോണ്‍ഗ്രസ് വൈസ് പ്രസഡന്റ് രാഹുല്‍ ഗാന്ധിയോടാണു അവര്‍ പരാജയപ്പെട്ടത്. ജഗദീഷ്പുര്‍, തിലോയ്, ഗൗരിഗഞ്ച്, സാലണ്‍, അമേത്തി മേഖലകളിലാണു സാരി വിതരണം ചെയ്തത്.

Top