അമൃത്സര്‍: അമൃത്സറില്‍ 115 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി. ബിഎസ്എഫും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടികൂടിയത്.
23 കിലോ ഹെറോയനാണ് പിടിച്ചെടുത്തിരിക്കുന്നത്. അതിര്‍ത്തിക്കപ്പുറത്ത് നിന്നും മയക്കുമരുന്ന് കടത്തുകാര്‍ ഒരുകിലോ വീതമുള്ള ഹെറോയിന്‍ പായ്ക്കറ്റ് എറിഞ്ഞശേഷം ബിഎസ്എഫിനെ ആക്രമിച്ചു.
എന്നാല്‍ ബിഎസ്എഫ് തിരിച്ചടിച്ചതോടെ കള്ളക്കടത്തുകാര്‍ രക്ഷപെട്ടു. തുടര്‍ന്ന് ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് 23 പായ്ക്കറ്റുകളിലാക്കിയ ഹെറോയിന്‍ പിടിച്ചെടുത്തത്. പാക്കിസ്ഥാന്‍ സിം കാര്‍ഡോടുകൂടിയ മൊബൈല്‍ ഫോണും ബിഎസ്എഫ് സ്ഥലത്തു നിന്നും കണ്ടെടുത്തു.


