അമിത് ഷായ്‌ക്കെതിരെ ആരോപണം: പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം

ന്യൂഡല്‍ഹി: സഹാറാ അഴിമതിയില്‍ ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പങ്കുണ്ടെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും തിങ്കളാഴ്ച പ്രതിഷേധിച്ചു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ മൂന്നു തവണ നിര്‍ത്തി വച്ചു. കേസുമായി ബന്ധപ്പെട്ട് സിബിഐക്കു ലഭിച്ച സഹാറാ ഗ്രൂപ്പിന്റെ ഡയറിയില്‍ അമിത് ഷായുടെ പേരുണ്ടെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം നടത്തണമെന്നും തൃണമൂല്‍ അംഗങ്ങള്‍ സഭയില്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ച കോല്‍ക്കത്തയില്‍ നടത്തിയ റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കെതിരേ അമിത് ഷാ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.

Top