അമര്‍ ചിത്ര ഗാഥയുമായി നിവിന്‍ പോളി എത്തുന്നു

കിളി പോയി എന്ന ചിത്രത്തിന് ശേഷം വിനയ് ഗോവിന്ദ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് അമര്‍ ചിത്ര ഗാഥ. അമര്‍ എന്ന കഥാപാത്രത്തെയാകും നിവിന്‍ അവതരിപ്പിക്കുക. ചിത്രയും ഗാഥയുമായി രണ്ടു നായികമാരും എത്തുന്നു. അജു വര്‍ഗീസ്, സൈജു ഗോവിന്ദകുറുപ്പ് എന്നിവരാണ് മറ്റുതാരങ്ങള്‍.

വിവക് രഞ്ജിത് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷ്ണല്‍ ആണ് നിര്‍മാണം. ഛായാഗ്രഹണം പ്രതീഷ് എം വര്‍മ.

എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു ഫണ്‍ സിനിമയായിരിക്കും അമര്‍ ചിത്ര ഗാഥ എന്നു തിരക്കഥാകൃത്ത് വിവേക് രഞ്ജിത് പറഞ്ഞു. കൊച്ചി, ഡാര്‍ജലിങ് എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കും.

Top