നടിയാവണമെന്ന് പണ്ടേ ഞാന്‍ ആഗ്രഹിച്ചിരുന്നു. എങ്കിലും ഈ പ്രായത്തിനിടയ്ക്ക് കുറേനല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ലെന്ന് യുവനടി നമിത പ്രമോദ്. ഇത് എന്റെ നല്ല സമയമാണ്. അഭിനയിക്കാന്‍ തീരുമാനമെടുത്തതും ഇപ്പോള്‍ അവസരങ്ങള്‍ കിട്ടുന്നതും നല്ല സമയത്ത് ഞാനും എന്റെ വീട്ടുകാരും എടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. നമിത പറയുന്നു.
സിനിമയില്‍ ഞാന്‍ സെലക്ടീവല്ല. അത് എന്റെ രീതിയല്ല. എന്നു കരുതി ഒന്നും നോക്കില്ലെന്നല്ല. ഒരേ പോലത്തെ പടങ്ങള്‍ ഒഴിവാക്കും. ദൈവം സഹായിച്ച് എനിക്ക് നല്ല സിനിമകള്‍ കിട്ടുന്ന സമയമാണിത്.
എന്റെ ഭാഗ്യമാണ് എനിക്ക് കിട്ടിയ അവസരങ്ങള്‍. അതുകൊണ്ടാണ് മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ പറ്റിയത് നിവിന്‍, ചാക്കോച്ചന്‍, വിനീത്, ദുല്‍ഖര്‍, ദിലീപ്, ഉണ്ണിമുകുന്ദന്‍.
സിനിമയ്ക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യാന്‍ സമയം കണ്ടെത്താറുണ്ട്. പുതിയ തീരങ്ങളിലെ ചില സീനുകള്‍ക്ക് വേണ്ടി നീന്തല്‍ പഠിച്ചു. അച്ഛന്റെ നാടായ കുമരകത്ത് കായലിലാണ് നീന്തല്‍ പഠിച്ചത്. പിന്നെ ആ സിനിമയില്‍ എന്റെ ലുക്കില്‍ വ്യത്യാസം വേണമായിരുന്നു. അതിന് വേണ്ടി വെയിലുകൊണ്ടു. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് നൃത്തം അറിയില്ലായിരുന്നു. അതിന് വേണ്ടി ശാസ്ത്രീയ നൃത്തവും പഠിച്ചു.
എനിക്ക് പതിനെട്ട് വയസേ ആയിട്ടുള്ളൂ. അടുത്ത അഞ്ചു കൊല്ലത്തേക്ക് ഞാന്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതേയില്ല. പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോവാനാണ് ആഗ്രഹിക്കുന്നത് നമിത പറഞ്ഞു.


