അബ്ദുള്‍ കലാമിന് ആദരാഞ്ജലി; മൃതദേഹം ഡല്‍ഹിയിലെത്തിച്ചു

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാമിന്റ മൃതദേഹവുമായുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം ഡല്‍ഹിയിലെത്തി. സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തിലാണ് മൃതദേഹം ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിച്ചത്.

സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം മൃതദേഹം രാജാജി മാര്‍ഗിലെ വസതിയിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരടക്കമുള്ള പ്രമുഖര്‍ വിമാനത്താവളത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

നാല് മണി മുതല്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം നല്‍കും.

Top