അബിന്‍ സൂരിയെ ഇന്ന് തന്നെ ഡല്‍ഹിയില്‍ എത്തിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നേപ്പാളില്‍ ഭൂകമ്പത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി ഡോക്ടര്‍ അബിന്‍ സൂരിയെ ഇന്ന് ഡല്‍ഹിയില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അബിന്റെ വൃക്കക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനാക്കി. നേപ്പാളില്‍ കിട്ടാവുന്ന മികച്ച ചികിത്സയാണ് അബിന് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അബിന്‍ സൂരിയെ ഡയാലിസിസിന് ശേഷം ആംബുലന്‍സ് വഴി വിമാനത്താവളത്തില്‍ എത്തിച്ച് അവിടുന്ന് വിമാനമാര്‍ഗം നാട്ടിലെത്തിക്കുമെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. അബിന്റെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് മലയാളി ഡോക്ടര്‍മാരായ ഇര്‍ഷാദ്, ദീപക് എന്നിവര്‍ റെഡ് ക്രോസ് ക്യമ്പിലാണെന്നാണ് വിവരം ലഭിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സംഘത്തിന്റെ അടുത്തുനിന്ന് ലഭിച്ച വിവരമാണിത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇവരെ പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നും കെ.സി ജോസഫ് പറഞ്ഞു.

Top