കാബൂള്‍: അഫ്ഗാന്റെ തെക്കന്‍ പ്രവിശ്യയില്‍ സൈനിക ഹെലിക്കോപ്ടര്‍ തകര്‍ന്ന് അഞ്ച് സൈനികര്‍ മരിച്ചു. അഞ്ച് പേരാണ് കോപ്ടറില്‍ ഉണ്ടായിരുന്നതെന്നും അവരെല്ലാം മരിച്ചെന്നും സാബൂള്‍ ഗവണ്മെന്റ് പ്രവിശ്യാ വക്താവ് ഗുല്‍ ഇസ്ലാം സെയാല്‍ പറഞ്ഞു.
സാങ്കേതികമായ പ്രശ്നങ്ങള്‍ കാരണമാണ് കോപ്ടര്‍ തകര്‍ന്നതെന്ന് വക്താവ് വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയം അപകട വിവരം സ്ഥിരീകരിച്ചു. മരിച്ചവരുടെ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടുമെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.


